നടന്‍ബാലയുടെ പിതാവ് ഡോക്ടര്‍ ജയകുമാര്‍ അന്തരിച്ചു

ചെന്നൈ: ചലചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോക്ടര്‍ ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശസ്ഥ സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത സയന്റിസ്റ്റാണ്. അരുണാചലം സ്റ്റുഡിയോ ഉടമയായിരുന്ന എകെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ. ചെന്നൈ വിരുഗമ്പാക്കത്ത് ദീര്‍ഘകാലമായി താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയകുമാര്‍ മരിച്ചകാര്യം ബാലെ സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചിരുന്നു. താന്‍ നടനാവാനുളള കാരണം അച്ഛനായിരുന്നെന്നും,തന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞത് അച്ഛനാണെന്നും ഏതാനം മിനിറ്റുകള്‍ക്കുമുമ്പ് അദ്ദേഹം വിടപറഞ്ഞന്നെും ബാല ഫെയ്‌സ് ബുക്കില്‍ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →