ന്യൂ ഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്ന ആമസോണിന് 25000 രൂപ പിഴ ചുമത്തി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആമസോണ്‍ സെല്ലര്‍ സര്‍വീസസിന് 25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.എന്നാല്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഉത്പന്നങ്ങള്‍ വിറ്റഴിയ്ക്കുന്ന ചില സെല്ലര്‍മാര്‍ ഉത്പന്നങ്ങള്‍ ഏതു രാജ്യത്ത് നിന്നുള്ളതാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നതെന്നാണ് ആമസോണിന്റെ പ്രതികരണം.
ഉത്പന്നങ്ങള്‍ ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് വില്പനക്കാര്‍ കൃത്യമായി പ്രദര്‍ശിപ്പിയ്ക്കാത്തതിനാണ് നടപടി. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ളതാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉത്പന്നങ്ങള്‍ക്കൊപ്പം പ്രദര്‍ശിപ്പിയ്ക്കണം എന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചതിന് ആമസോണിന് നോട്ടിസും നല്‍കിയിരുന്നു. പിന്നാലെയാണ് പിഴ ചുമത്തിയത്.