ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനിക്കെതിരെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധം

സിഡ്നി : ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. രണ്ടു പേര്‍ ഗ്യാലറിയില്‍നിന്ന് മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. ഇവരിലൊരാള്‍ ‘നോ വണ്‍ ബില്യണ്‍ അദാനി ലോണ്‍’ എന്ന പ്ലക്ക് കാര്‍ഡ് ഉയര്‍ത്തി പിച്ചില്‍ കയറിനിന്നു. സന്ദീപ് സൈനി ആറാം ഓവര്‍ എറിയാന്‍ തുടങ്ങുന്നതിനു മുമ്പായിരുന്നു പ്രതിഷേധം.

പരിസ്ഥിതിയെ തകര്‍ക്കുന്ന കല്‍ക്കരി ഖനനത്തിനായി എസ്ബിഐ ഒരു കോടീശ്വരന് കോടികള്‍ വായ്പ നല്‍കുകയാണെന്ന് കളികാണുന്ന ഇന്ത്യക്കാര്‍ തിരിച്ചറിയണം. ക്വീന്‍സ്ലാന്‍ഡ് ദ്വീപില്‍ ഖനനം നടത്താനുള്ള അദാനിയുടെ പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഓസ്ട്രേലിയയില്‍ ഉയരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →