ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ച് ഉത്തര്‍ പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത ആറുമാസത്തേക്ക് സമരങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്മ പ്രഖ്യാപിച്ചു. അടുത്ത മെയ് മാസം വരെയാണ് നിരോധനം.

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മെയ്ന്റനന്‍സ് ആക്റ്റ് അനുസരിച്ച് സമര പ്രതിഷേധങ്ങള്‍ നിരോധിച്ചത്. എന്നാല്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ അടക്കം സമരത്തിനു ഇറങ്ങുന്ന സാഹചര്യത്തിലാണ് യു പി സര്‍ക്കാരിന്റെ നടപടി എന്നും റിപ്പോര്‍ട്ട് ഉണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →