സമുദ്രമേഖലയിൽ സൈന്യം ജാഗ്രത ശക്തമാക്കി. കണ്ണുചിമ്മാതെ അമേരിക്കൻ ഡ്രോണുകളും

ന്യൂഡല്‍ഹി : സമുദ്ര മേഖലയിൽ സൈന്യം ജാഗ്രത ശക്തിപ്പെടുത്തി. നിരീക്ഷണത്തിനായി അമേരിക്കയുടെ പ്രെഡേറ്റര്‍ ഡ്രോണുകള്‍ ഇന്ത്യന്‍ നാവിക സേന ലീസിനെടുത്തു. രണ്ട് പ്രെഡേറ്റര്‍ ഡ്രോണുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയത്.

സേനയുടെ ആവശ്യ പ്രകാരം ഡ്രോണുകള്‍ നവംബര്‍ ആദ്യ വാരത്തോടെ തന്നെ രാജ്യത്ത് എത്തിയിരുന്നു. അതീവ നിരീക്ഷണ ശേഷിയുളള പ്രെഡേറ്റര്‍ ഡ്രോണുകള്‍ക്ക് 30 മണിക്കൂര്‍ നേരം തുടര്‍ച്ചയായി നിരീക്ഷണം നടത്താന്‍ സാധിക്കും. ഈ ഡ്രോണുകളെ ലഡാക്കിലെ നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്താൻ ആലോചനയുണ്ടെന്നും റിപ്പോർടുകളുണ്ട്.

Share
അഭിപ്രായം എഴുതാം