5 വയസുകാരിയുടെ കൊല: ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മാതാപിതാക്കള്‍

ഭുവനേശ്വര്‍: 5 വയസുകാരിയായ മകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി, സ്വയം തീ കൊളുത്തി മരിക്കാനാണ് മാതാപിതാക്കളായ അശോക് സാഹുവും സൗദാമിനി എന്നിവര്‍ ശ്രമിച്ചത്. ജൂലൈ 10 ന് തട്ടികൊണ്ടുപോയ മകളെ പിന്നീട് കാണുന്നത് വൃക്ക നീക്കം ചെയ്ത്, കണ്ണുകളടക്കമുള്ള അവയവങ്ങളില്ലാത്ത അവസ്ഥയിലാണ്. നായഗരി സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. രണ്ടാഴ്ചയ്ക്ക് ശേഷം അവളുടെ മൃതദേഹം ഞങ്ങളുടെ വീട്ടുമുറ്റത്ത് വലിച്ചെറിഞ്ഞിട്ടാണ് പ്രതികള്‍ പോയതെന്നും അശോക് പറഞ്ഞു.

അസംബ്ലി കെട്ടിടത്തിന് സമീപം വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ദമ്പതികളെ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കൈവശമുള്ള മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പിടിച്ചെടുത്ത ശേഷം പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും കളക്ടറുടെയും പരാതി സെല്ലില്‍ പ്രതിയുടെ പേര് നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അശോക് പറഞ്ഞു.പ്രധാന പ്രതി നയാഗ്ര ജില്ലയില്‍ നിന്നുള്ള ഒരു മന്ത്രിയുടെ പ്രധാന സഹായിയാണെന്ന് വാദിച്ച അശോക്, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പോലീസ് വഴങ്ങുകയായിരുന്നുവെന്നും ആരോപിച്ചു.പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിന് പ്രതിയും കൂട്ടരും ഒക്ടോബര്‍ 26 ന് തന്നെ ആക്രമിച്ചതായും അശോക് പറഞ്ഞു.ഞങ്ങളെ ആക്രമിച്ചതിന് 10 പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതികളെ ഇതില്‍ നിന്ന് ഒഴിവാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →