ലക്നൗ: അയോധ്യയിൽ നിർമിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീറാം വിമാനത്താവളം എന്നായിരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ . നിർദേശിക്കപ്പെട്ട പുതിയ പേര് മന്ത്രിസഭ അംഗീകരിച്ചു.
2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേയ്ക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിൽ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിർമാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചു.

