കുട്ടികളുടെ മാസ്‌ക്ക് ഉപയോഗം നിരീക്ഷിക്കണം

തിരുവനന്തപുരം: ചെറിയ കുട്ടികള്‍ മാസ്‌ക്ക് ഉപയോഗിക്കുന്നത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ പെരുമ്പപ്പില്‍ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്തു. അവര്‍ അതു കൃത്യമായും വൃത്തിയായും ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് വെബിനാറില്‍ ക്ലാസ് നയിച്ച ഡോ. മഹജു സി ഫാത്തിമ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശു വികസന പദ്ധതി മലപ്പുറം ജില്ലാ ഓഫിസ് എന്നിവയുമായി സഹകരിച്ചാണ് കോവിഡ് പ്രതിരോധ വെബിനാര്‍ സംഘടിപ്പിച്ചത്. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി ഉദ്ഘാടനം ചെയ്തു. ശിശു വികസന പദ്ധതി ഓഫിസര്‍ അനിത, സി സായ്‌നാഥ് പങ്കെടുത്തു. ജിമി ജോണ്‍സണ്‍ മോഡറേറ്ററായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →