കേബിൾ ടി.വി ഓപ്പറേറ്റർ എന്ന വ്യാജേന ഫ്ളാറ്റിലെത്തി വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

ലക്‌നൗ: യു.പിയിലെ ആഗ്രയില്‍ കേബിൾ ടി.വി ഓപ്പറേറ്റർ എന്ന വ്യാജേന ഫ്ളാറ്റിലെത്തി വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. പൊലീസിന് നേരെ വെടിയുതിര്‍ത്ത പ്രതി ശുഭം പഥക്കിനെ ഏറ്റുമുട്ടലിനൊടുവിലാണ് പിടികൂടിയത്.

ദന്ത ഡോക്ടറായ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ നടന്ന ആക്രമണത്തില്‍ കുത്തേറ്റ എട്ടും നാലും വയസുള്ള മക്കള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

20-11-2020 വെള്ളിയാഴ്ച ഉച്ചയ്‍ക്കാണ്
38 വയസുള്ള നിഷ സിംഗാളിനെ ആഗ്രയിലെ ഫ്ളാറ്റിനുള്ളില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കേബിള്‍ ടിവി ടെക്നീഷ്യനെന്ന് നടിച്ചാണ് ഫ്ളാറ്റിൽ കടന്നത്. കവര്‍ച്ച നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ പക്കല്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ മോഷണമുതലും കണ്ടെടുത്തു.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറി‍ഞ്ഞത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെയ്പിൽ കാലിന് വെടിയേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിഷ സിംഗാളിനെ കഴുത്തറുത്ത് കൊന്ന പ്രതി, ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചിരുന്നു. എട്ടും നാലും വയസുള്ള കുട്ടികളെയും പ്രതി കുത്തി പരുക്കേള്‍പ്പിച്ചു.നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാള്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →