ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവിനും ജാമ്യം

മുംബൈ: മുംബൈ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി ഭാരതി സിംഗിനും ഭര്‍ത്താവ് ഹാര്‍ഷ് ലിമ്പാച്ചിയയ്ക്കും ജാമ്യം. വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരേയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറസ്റ്റു ചെയ്തത്.

23-11-2020 തിങ്കളാഴ്ച മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കോടതി ഞായറാഴ്ച ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബർ നാല് വരെയായിരുന്നു റിമാൻഡ് ചെയ്തത്.

86.5 ഗ്രാം കഞ്ചാവാണ് എൻ സി ബി ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് ഒരു കിലോവരെ കഞ്ചാവ് സൂക്ഷിക്കുന്നത് ചെറിയ അളവായാണ് നിയമത്തില്‍ പറയുന്നത്. ചെറിയ അളവ് കഞ്ചാവാണ് കണ്ടെടുത്തത് എന്നതിനാലാണ് ജാമ്യം ലഭിച്ചത്.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകാരെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →