മോണിക്ക ചെട്ടിയുടെ മരണം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയ്ല്‍സ്

മെല്‍ബണ്‍: 2014 ജനുവരിയില്‍ ആസിഡാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍-ഫിജിയന്‍ വംശജ മോണിക്ക ചെട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. ഏകദേശം രണ്ടര കോടിയിലേറെ ഇന്ത്യന്‍ രൂപ വരുമിത്.

ലിവര്‍പൂളിലെ ബിഗ്ഗെ പാര്‍ക്കില്‍ വെച്ച് സിഗരറ്റ് നല്‍കാത്തതിന് ഒരാള്‍ ആസിഡ് ഒഴിച്ചെന്നായിരുന്നു മോണിക്കയുടെ മരണ മൊഴി. എന്നാല്‍ ഫൊറന്‍സിക് പരിശോധന നടത്തിയതോടെ ഇത് തെറ്റാണെന്ന് തെളിഞ്ഞു. മോണിക്കയെ അറിയുന്ന ആളാണ് പ്രതിയെന്ന് പോലിസ് ഇതോടെ ഉറപ്പിച്ചു. അവര്‍ പ്രതിയുടെ വിവരങ്ങള്‍ മറച്ചുവെച്ചെന്നുമാണ് പോലീസ് കരുതുന്നത്. നിലവില്‍ കേസ് അന്വേഷണം പൂര്‍ണമായും വഴിമുട്ടിയ സാഹചര്യത്തിലാണ് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുന്നത്. പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി ഡേവിഡ് ഏലിയട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →