തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് 22-11-2020 ഞായറാഴ്ച ആശുപത്രി വിടും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടില്‍ വിശ്രമിക്കണമെന്നും, സന്ദര്‍ശകര്‍ നിയന്ത്രണം പാലിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
20ന് വെള്ളിയാഴ്ച പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.