ജനീവ: യൂറോപ്പില്‍ ഓരോ 17 സെക്കന്റിലും ഒരാള്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലുള്ള 53 രാജ്യങ്ങളില്‍ 15.7 ദശലക്ഷത്തിൽ കൂടുതല്‍ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം 4 ദശലക്ഷം കേസുകളാണ് ഉണ്ടായത്. മൊത്തം മരണം 355,000 ആയെന്നും സംഘടന വ്യക്തമാക്കി.
80 ശതമാനത്തിലധികം രാജ്യങ്ങളും 14 ദിവസങ്ങളിലെ ഉയര്‍ന്ന നിരക്കായ ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലെ തീവ്രപരിചരണ വാര്‍ഡുകള്‍ 10 ദിവസമായി ശേഷിയുടെ 95% ത്തിലധികവും ഉപയോഗിച്ച് വരികയാണ്. സ്വിറ്റ്സര്ലന്ഡിലുള്ളവര് പൂര്‍ണ്ണമായും ആരോഗ്യ സംവിധാനത്തെ ഉപയോഗിച്ചാണ് നിലനില്‍ക്കുന്നതെന്നും സംഘടന പറഞ്ഞു.

