കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 95 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ആകെ ലഭിച്ച 12163 പത്രികകളില്‍ 12068 എണ്ണം അംഗീകരിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികളാണ് സൂക്ഷ്മ പരിശോധന നടത്തിയത്.
തള്ളിയ പത്രികകളുടെ എണ്ണം
ജില്ലാ പഞ്ചായത്ത്-3
ബ്ലോക്ക് പഞ്ചായത്തുകള്‍ -20
മുനിസിപ്പാലിറ്റികള്‍- 12
ഗ്രാമപഞ്ചായത്തുകള്‍-60
അംഗീകരിച്ച പത്രികകള്‍
ജില്ലാ പഞ്ചായത്ത്-200
ബ്ലോക്ക് പഞ്ചായത്തുകള്‍-1011
മുനിസിപ്പാലിറ്റികള്‍-1928
ഗ്രാമപഞ്ചായത്തുകള്‍-8929
നവംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ പത്രികകള്‍ പിന്‍വലിക്കാം.