ലൗ ജിഹാദ്,രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദം -രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബി.ജെ.പി. സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത്. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരേ നിയമനിർമാണത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗഹ്ലോത്ത് വിമർശനവുമായെത്തിയത്.

ബി.ജെ.പി. ഭരണകൂടം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് എന്നതിന് നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയതാണ്. വിവാഹം എന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനെ തടസപ്പെടുത്താൻ നിയമം നിർമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനിൽക്കില്ല. സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ഇതിന് മറുപടി പറഞ്ഞു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കിൽ, പെൺകുട്ടികൾക്ക് അവരുടെ മതം നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നാണ് ശെഖാവത്തിൻ്റെ മറുപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →