ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധന, വിജിലന്‍സ്‌ കോടതി ഇന്ന്‌ വിധിപറയും.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ‌ചെയ്യപ്പെട്ട മുന്‍ പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനുളള മെഡിക്കല്‍ ബോര്‍ഡിന്‍റെ വിശദാംശങ്ങളില്‍ മുവാറ്റുപുഴ വിജിലന്‍സ്‌ കോടതി 20.11.2020 വ്യാഴാഴ്ച വിധിപറയും. ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട ഡോക്ടര്‍മാരുടേയും പരിശോധനാവിഷയങ്ങളുടേയും വിശദാംശങ്ങള്‍ 20.11.2020 വ്യാഴാഴ്ച സമര്‍പ്പിക്കാന്‍ വിജിലന്‍സിന്‌ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും വിജിലന്‍സിന്‍റെ കസ്‌റ്റഡിയപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക.

അറസ്‌റ്റിലാകുന്നതിന്‌ മുമ്പ്‌ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ്‌ വിജിലന്‍സ്‌ കോടതി മെഡിക്കല്‍ ബോര്‍ഡ്‌ രൂപീകരിച്ചത്‌. എറണാകുളം ജനറല്‍ ആശുപത്രിയിലേതുള്‍പ്പടെയുളള ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടാവും. നിലവില്‍ കൊച്ചി ലെയ്‌ക്ക്‌ ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അദ്ദേഹം. ആശുപത്രി മുറിയില്‍ പോലീസ്‌ കാവലുണ്ട്‌.

വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ്‌ റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ്‌ ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടുളളത്‌. നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസ്‌ കമ്പനിക്കു നല്‍കാന്‍ ഗൂഡാലോചന നടത്തി. ഇതിലൂടെ 13 കോടി രൂപയിലേറെ നഷ്ടം വരുത്തി. പാലം പണിക്കായി നല്‍കിയ അഡ്വാന്‍സ്‌ തുകയുടെ പലിശ ഏഴുശതമാനമായി കുറച്ചുനല്‍കിയതിലൂടെ സര്‍ക്കാരിന്‌ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇബ്രാഹിം കുഞ്ഞ്‌ ചന്ദ്രിക പത്രത്തില്‍ നിക്ഷേപിച്ച നാലര കോടി രൂപ കമ്മീഷന്‍ തുകയാണോയെന്ന്‌ സംശയമുണ്ടെന്നും വിജിലന്‍സ്‌ കോടതിയെ അറിയിച്ചു.

എന്നാല്‍ ആരോ പണങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നിഷേധിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമന്ന വാദം പരിഗണിച്ച്‌ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →