നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടുണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ്

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടുണ്ടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ് കുമാർ മൊഴി നൽകി.ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്താണ് എം.എൽ.എ ഗണേഷ് കുമാറിനൊപ്പം പോയി കണ്ടതെന്നും പ്രദീപ് സമ്മതിച്ചു.

ഒരു തവണ ഗണേഷ് കുമാറിന്റെ കൂടെയാണ് പോയത്. ഒരു തവണ ഒറ്റയ്ക്കും പോയി എന്നും പ്രദീപ് കുമാർ പറഞ്ഞു. കൂടാതെ ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു എന്നും മൊഴി നൽകി. പ്രദീപിന്റെ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നല്‍കിയിരുന്നത്. എന്നാൽ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് എം എൽ എ യ്ക്ക് ഒപ്പവും ഒരു തവണ തനിച്ചും ചെന്നു കണ്ടതായി പ്രദീപ് മൊഴി നൽകിയത്.

കൂടുതല്‍ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →