ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. കൊവിഷീല്‍ഡ് എന്ന കൊവിഡ് -19 വാക്‌സിന്‍ സ്വകാര്യവിപണിയില്‍ ഒരു ഡോസിന് 500 മുതല്‍ 600 രൂപയ്ക്ക് ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് ഒരു ഡോസിന് സര്‍ക്കാരിന് 3 ഡോളര്‍ (220 രൂപ) ചെലവാകുമെന്നും അഡര്‍ പൂനവല്ല പറഞ്ഞു.
ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷ നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും പൂനവല്ല പറഞ്ഞു. അടുത്ത മാസം വാക്സിനുള്ള അപേക്ഷ നല്‍കി ജനുവരിയില്‍ വാക്‌സില്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, ഈ നടപടികള്‍ യുകെയിലെ അസ്ട്രാസെനെക്കയുടെ ട്രയലുകളുടെ ഫലം അറിഞ്ഞതിന് ശേഷമായിരിക്കും. ഈ മാസം അവസാനത്തോടെ ഫലങ്ങള്‍ പ്രതീക്ഷിക്കാം.