തിരുവനന്തപുരം: സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ഷി ഓണ്‍ ലൈന്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ജഡായുരാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പരമാവധി 10 മിനിറ്റ് വരെയുളള ഹൃസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്.
നടി മല്ലികാ സുകുമാരന്റെ നേതൃത്വത്തിലുളള 10 അംഗ ജൂറിയാണ് വിധി നിര്‍ണ്ണയിക്കുന്നത്. ഒന്നാം സമ്മാനം 50.000 രൂപ. 2021 ജനുവരി 15 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം. എച്ച്ഡി ഫോര്‍മാറ്റിലാണ് സമര്‍പ്പിക്കേണ്ടത്. രജിസ്‌ട്രേഷന്‍ഫീസ് 1000രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www..jatayuramatemateple.inഫോണ്‍ 9778065168.

