കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എംഎല്‍എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് നിലവിൽ എം. എൽ. എ ചികിത്സയിലുളള പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ തീരുമാനം.
നെഞ്ചുവേദനയെ തുടര്‍ന്ന് എം.എല്‍.എ യെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കമറുദ്ദീന് കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

