ന്യൂഡല്‍ഹി: ഭാര്യയിൽ നിന്നും വരുമാനം സംബന്ധിച്ച വിവരങ്ങൾ മറച്ചു വെക്കുന്ന ഭർത്താക്കൻമാർ കുടുങ്ങും. ഭര്‍ത്താവിന്റെ വരുമാനത്തെകുറിച്ച് ഭാര്യക്ക് അറിയണമെങ്കില്‍ വിവരാവകാശ രേഖ പ്രകാരം മറുപടി നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.
ജോധ്പൂരിലെ റഹ്മത്ത് ബാനോ സമര്‍പ്പിച്ച അപ്പീൽ പ്രകാരമാണ് വിവരാവകാശ കമ്മീഷന്റെ തീരുമാനം. 15 ദിവസത്തിനുള്ളില്‍ യുവതി അന്വേഷിച്ച വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ജോധ്പൂരിലെ ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കി.
റഹ്മത് ബാനോ ആവശ്യപ്പെട്ട വകുപ്പ് ‘മൂന്നാം കക്ഷി’യുടേതാണെന്നും, വിവരാവകാശത്തിന് കീഴില്‍ അത്തരം വിവരങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് ആദായനികുതി വകുപ്പ് നിലപാട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത് തള്ളിയാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ്.