ലക്‌നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തലയറുത്ത് മാറ്റി. പ്രതി അനുപ് കശ്യപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. തലയറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.
22കാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ അനുപ് കശ്യപിന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.
6-9 -2020 നാണ് അനുപ് യുവതിയെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ചത്.
അനൂപിനെ കൊലപ്പെടുത്തിയത് യുവതിയുടെ കുടുംബമാണെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു

