ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ മാറ്റി

കണ്ണൂര്‍: ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി. സഹകരണ സംഘത്തിന്‍റെ ബൈലോ ഭേദഗതി ചെയ്താണ് നടപടി. ബൈലോ അനുസരിച്ച്‌ ജില്ലാ പൊലീസ് മേധാവി ആണ് എക്സ് ഒഫീഷ്യോ പ്രസിഡന്‍റ്.

എന്നാൽ ജില്ലാ പൊലീസ് മേധാവിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയത് രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ആരോപണം ഉയരുന്നു.

2019 ഡിസംബറില്‍ ജനറല്‍ ബോഡി യോഗത്തിലാണ് ബൈലോ ഭേദഗതി നടത്തിയത്. ഭേദഗതി ചെയ്തതിനു ശേഷം സഹകരണ വകുപ്പ് ജോയിന്‍ രജിസ്റ്റാര്‍ക്ക് നല്‍കി. എസ്.എസ്.ബി.യില്‍ എ.എസ്.ഐ. ആയ ടി. പ്രജീഷാണ് പുതിയ പ്രസിഡന്റ്. 13 -10 – 2020 ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →