ചെന്നൈ : ഇരുമ്പു തിരൈ , ഹീറോ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ പി.എസ്.മിത്രൻ ഒരുക്കുന്ന ചിത്രത്തിൽ കാർത്തി നായകനായെത്തുന്നു . ദീപാവലി നാളിൽ ചെന്നൈയിൽ തുടങ്ങിയ ഈ ചിത്രം സുൽത്താന് ശേഷം കാർത്തി നായകനാവുന്ന പുതിയ ചിത്രം കൂടിയാണ് ,
ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4 ) ഈ ചിത്രം നിർമ്മിക്കുന്നത് പ്രിൻസ് പിക്ച്ചേഴ്സിന്റെ ബാനറിൽ എസ് . ലക്ഷ്മൺ കുമാറാണ്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധായകനും ജോർജ് .സി .വില്യംസ് ഛായാഗ്രാഹകനുമായ ഈ ചിത്രത്തിലെ നായികയെയും, മറ്റു അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.

