അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടല്‍, ഫര്‍ഹീന് നിഷേധിച്ച സീറ്റ് എയിംസ് തിരിച്ചുനല്‍കി

ന്യൂഡല്‍ഹി: സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഡല്‍ഹി എയിംസ് അധികൃതര്‍ നിഷേധിച്ച ഒബിസി ക്വോട്ടയിലെ മെഡിക്കല്‍ സീറ്റ് ഫര്‍ഹീന് തിരിച്ചുനല്‍കി. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലാണ് ഫലവത്തായത്. ഫോര്‍ട്ട് കൊച്ചി വെളി കിഴക്കേവീട്ടില്‍ പരേതനായ കെകെ സഹീറിന്റെയും ഷംലയുടേയും മകളാണ് ഫഹീര്‍. കേന്ദ്ര ആരോഗ്യ മന്ത്രിയെ ഇടപെടുത്തി പ്രവേശനം ഉറപ്പാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം ഫര്‍ഹീനും സഹോദരനും ഇന്ന് ഡല്‍ഹിയിലെത്താന്‍ വിമാന ടിക്കറ്റും ബുക്കുചെയ്ത് നല്‍കി.

എയിംസ് മെഡിക്കല്‍ പരീക്ഷയില്‍ 66-ാം റാങ്ക് ലഭിച്ച ഫര്‍ഹീന് ഒബിസി ക്വാട്ടയില്‍ 10-ാം നമ്പരായി പ്രവേശനം ഉറപ്പായിരുന്നു. നവംബര്‍ 10 ന് ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റുമായിട്ടാണ് 11ന് കൗണ്‍സിലിംഗിനെത്തിയത്. എന്നാല്‍ തലേന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. പ്രോസ്‌പെക്ട്‌സ് പ്രകാരം ഒരു വര്‍ഷത്തിനകം ലഭിച്ച കാലാവധി കഴിയ്ത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ചെവി കൊടുക്കാതെ അധികൃതര്‍ രണ്ടാം അലോക്കേഷന് പരിഗണിക്കണമെന്നൊരപേക്ഷ എഴുതി വാങ്ങി ഫഹീറിനെ പറഞ്ഞയച്ചു .പിന്നാലെ റദ്ദായെന്ന സന്ദേശവും വന്നു.

ഫര്‍ഹീന്‍ തുടര്‍ന്ന് കണ്ണന്താനവുമായി ബന്ധപ്പെടുകയും അദ്ദേഹം ആരോഗ്യമന്ത്രിക്ക് എഴുതിയ വിശദീകരണ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇന്ന് തന്റെ വീട്ടിലെത്തുന്ന ഫഹീറിനൊപ്പം എയിംസിലെത്തുമെന്നും കണ്ണന്താനം പറഞ്ഞു. പിതാവ് മരിച്ചതിനെ തുടര്‍ന്നുളള കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച് പരീക്ഷയില്‍ നല്ല മാര്‍ക്കുവാങ്ങിയ കുട്ടിക്ക് അവസരം ലഭിക്കാതെ പോകരുതെന്ന് നിര്‍ബ്ബന്ധമുണ്ടെ്ന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എട്ടാം റാങ്കുകാരിയാണ് ഫര്‍ഹീന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →