നാമനിര്‍ദേശ പത്രിക സമര്‍പ്പണം; മലപ്പുറം ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2,367 പത്രികകള്‍

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണത്തിന്റെ നാലാം ദിനത്തില്‍ ലഭിച്ചത് ( നവംബര്‍ 17) 2,367 പത്രികകള്‍. (ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കണക്ക് ഒഴികെയുള്ള കണക്കാണ് ഈ റിലീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ കണക്ക് കിട്ടുന്ന മുറയക്ക് അടുത്ത റിലീസില്‍ നല്‍കുന്നതായിരിക്കും.)

നഗരസഭകളിലേക്ക് 311 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 181 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 1,875 ഉം നാമനിര്‍ദേശ പത്രികകളാണ് ഇന്നലെ ലഭിച്ചത്.

നഗരസഭകളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

പൊന്നാനി – 37, തിരൂര്‍  – 71, പെരിന്തല്‍മണ്ണ – 19, മലപ്പുറം-04, മഞ്ചേരി – 62,

കോട്ടക്കല്‍ – 19, നിലമ്പൂര്‍ – 26, താനൂര്‍ – 23, പരപ്പനങ്ങാടി – 04, വളാഞ്ചേരി- 09,

തിരൂരങ്ങാടി – 31, കൊണ്ടോട്ടി – 06.

ബ്ലോക്ക് പഞ്ചായത്തിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകള്‍

കൊണ്ടോട്ടി – 04, വണ്ടൂര്‍ – 23, മലപ്പുറം – 21, പെരിന്തല്‍മണ്ണ – 10, മങ്കട – 23, കുറ്റിപ്പുറം – 12, താനൂര്‍ -13, വേങ്ങര- 12, തിരൂരങ്ങാടി – 25, തിരൂര്‍ – 26, പൊന്നാനി – 06, പെരുമ്പടപ്പ് – 06.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9149/Kerala-Local-Body-Election-2020;-Malappuram.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →