കണ്ണൂര്‍: യുവാക്കളുടെ നിരതന്നെയാണ് ഇക്കുറി കണ്ണൂരില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പരിയാരത്തെ മുടിക്കാനം 17-ാം വാര്‍ഡിലെ ടോണ വിന്‍സന്റ്(23), ആന്തൂര്‍ 16-ാം വാര്‍ഡിലെ ഇ അഞ്ജന(23), അഴീക്കോട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ദൃശ്യ(23), ചിറക്കല്‍ 14-ാം വാര്‍ഡില്‍ ടി.ശ്രുതി (26), കുറുമാത്തൂര്‍ 6-ാം വാര്‍ഡില്‍ പിഎ ഇസ്മായേല്‍(23), യുഡിഎഫിന് വേണ്ടി പരിയാരത്ത് 16-ാം വാര്‍ഡ് ദൃശ്യ ദിനേശന്‍(21), അഴിയൂര്‍ 12-ാം വാര്‍ഡില്‍ പിപി ജസ്‌ന (22, പാച്ചേനി വാര്‍ഡില്‍ പി.അശ്വതി, പൊടിക്കുണ്ട് ഡിവിഷനില്‍ കെപി ഹരിത (23) ബിജെപിക്കുവേണ്ടി കുഞ്ഞിമംഗലം സ്ഥാനാര്‍ത്ഥി അരുണ്‍ കൈതപ്രം(27), വാരം ഡിവിഷനില്‍ നിന്ന് ലയന ശശീന്ദ്രന്‍ (24), മുണ്ടയാട് ഡിവിഷനില്‍ നിന്ന് അക്ഷയ കൃഷ്ണ (23) അഡ്വ. ശ്രദ്ധ(23) എന്നിങ്ങനെപോകുന്നു യുവ സ്ഥാനാര്‍ത്ഥികളുടെ നിര.
വിദ്യാ സമ്പന്നരായ ചെറുപ്പക്കാര്‍ ജനപ്രതിനിധികളാകുന്നത് നല്ലതാണെന്ന വിലയിരുത്തലാണ് നാട്ടുകാര്‍ക്കിടയിലുളളത്. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാനും മാറ്റങ്ങള്‍ കൊണ്ടുവരാനും ഇവര്‍ക്ക് സാധിക്കുമെന്നാണ് പൊതുവെ വോട്ടര്‍മാരുടെ അഭിപ്രായം. കുറഞ്ഞ പ്രായം മാത്രമുളള പലര്‍ക്കും പുതിയ അനുഭവമാണ് തെരഞ്ഞെടുപ്പ് രംഗം. ആളുകളില്‍ നിന്നും വലിയ പിന്‍തുണ ലഭിക്കുന്നതായി ന്യൂജന്‍ സ്ഥാനാര്‍ത്ഥികള്‍ പറയുന്നു.