കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഭദ്രാസ ഗ്രാമത്തില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തി അവയവങ്ങള്‍ മോഷ്ടിച്ച നിലയില്‍. ഞായറാഴ്ച(15/11/2020) കാളി ക്ഷേത്രത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പല അവയവങ്ങളും കാണാനില്ലായിരുന്നു. പടക്കം വാങ്ങാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് കരണ്‍ ശന്‍ഖവാര്‍ തന്റെ മകളെ വിശ്വാസത്തിന്റെ ഭാഗമായി നരബലി ചെയ്തതാണെന്ന് ആരോപിച്ചിട്ടുണ്ട്.
മൃഗങ്ങളുടെ ആക്രമണം, നരബലി തുടങ്ങി കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി എസ്പി (റൂറല്‍) ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.

