എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം.എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂരില്‍ മത്സര രംഗത്ത്

തൃപ്പൂണിത്തുറ: എന്റെ നാടിന്റെ വികസനം എന്റെ സ്വപ്‌നം എന്ന മുദ്രാവാക്യമുയര്‍ത്തി ടീം 20 ഉദയംപേരൂര്‍ എന്ന സംഘടന തെരഞ്ഞെടു്പ്പ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം ഉദയം പേരൂരില്‍ ചേര്‍ന്ന സാമൂഹ്യ സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗമാണ് സംഘടനക്ക രൂപം നല്‍കിയത്. വിവധ മുന്നണികള്‍ ഭരിച്ചിട്ടും ഉദയം പേരൂര്‍ ഗ്രാമത്തിന് ഇപ്പോഴും പുരോഗതി കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അതാണ് ഇത്തരം ഒരു സംഘടന രൂപീകരിക്കുവാന്‍ തയ്യാറായതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ടീം 20 ഉദയംപേരൂര്‍ എന്ന പേരിലാവും മുന്നണി വോട്ടു തേടുക. വിദേശ മലയാളികളും വ്യവസായികളും അടക്കമുളളവരുടെ സഹകരണത്തോടെ വിവധ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സംഘടനാ ചെയര്‍മാന്‍ ജോസ് അറയ്ക്കത്താഴത്ത വ്യക്തമാക്കി. സമാന സ്വഭാവമുളള സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും പദ്ധതിയുണ്ടെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →