പൊലീസിനും സര്‍ക്കാരിനും പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി
ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സിദ്ദിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. കേസ് വെള്ളിയാഴ്ച്ച (20/11/20) ‘ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പൊലീസിനും സര്‍ക്കാരിനും പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ ഹാജരായത്.
ഹാത്രസില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍
പോകുമ്പോഴാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത് , പിന്നീട് ഇദ്ദേഹത്തിൻ്റെ മേൽ യുഎപിഎ ചുമത്തുകയും ചെയ്തു. ജാമ്യ ഹര്‍ജി ലഭിക്കുന്നതിനായി സിദ്ദിഖിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നായിരുന്നു കോടതി ചോദിച്ചത്.
അഭിഭാഷകനെ കാണാന്‍ പോലും സിദ്ദിഖിനെ അനുവദിക്കുന്നില്ലെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദിഖിപ്പോള്‍ ഏത് ജയിലിലാണെന്ന കോടതിയുടെ ചോദ്യത്തിന് മഥുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് യുപി സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസ് അയച്ചത്.
മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി വാദിക്കവെ, സിദ്ദീഖ് കാപ്പന് ഇല്ലാത്ത എന്ത് വ്യക്തി സ്വാതന്ത്രമാണ് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുള്ളതെന്ന് സിബല്‍ കോടതിയില്‍ ചോദിച്ചിരുന്നു.

