ഈത്തപ്പഴം എത്തിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് കസ്റ്റംസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുളള 17,000 കിലോ ഈന്തപ്പഴമാണ് മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെത്തിച്ചത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഈന്തപഴം സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത് ഐടി സെക്രട്ടറി എം ശിവശങ്കരന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് രേഖകള്‍.

39894 പേര്‍ക്ക് 250 ഗ്രം വീതം 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍. 1257.25 കിലോ. കറവ് ആലപ്പുഴയില്‍ 234 കിലോ. നികുതിയിളവോടെ 17,000കിലോ ഈന്തപ്പഴം യുഎഇയില്‍ നിന്ന് എത്തിച്ചശേഷം പുറത്ത് വിതരണം ചെയ്തതിനെ കുറിച്ച് അന്വേഷിക്കുകയാണ് കസ്റ്റംസ്. സ്വപ്നക്ക് പരിചയമുളള ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും ഈന്തപ്പഴം വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.

സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ ടിവി അനുപമയേയും ശിവശങ്കറിനേയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നില്‍ കളളക്കടത്തുകാര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. . തിരുവനന്തപുരത്ത് -697, കോല്ലം-571, പത്തനംതിട്ട-240, ആലപ്പുഴ 234,കോട്ടയം -818, ഇടുക്കി -590.75, എണാകുളം-1060, തൃശൂര്‍-1257.25, പാലക്കാട് -1012.75, മലപ്പുറം-1195, കോഴിക്കോട് 756, വയനാട് 586.25, കണ്ണൂര്‍ 510.75, കാസര്‍കോട് 444.25 കിലോ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →