ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും

കൊച്ചി: ഐ എസ് എല്ലിന് കളത്തിലിറങ്ങുന്നതിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഗോവയില്‍ വച്ച്‌ 14/11/2020 ശനിയാഴ്ച വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലു വിദേശ താരങ്ങള്‍ മാത്രമേ കളത്തില്‍ ഇറങ്ങിയിരുന്നുള്ളൂ. ശനിയാഴ്ച മുഴുവന്‍ വിദേശ താരങ്ങളും മത്സരത്തിന്റെ രണ്ടു പകുതിയിലുമായി ഇറങ്ങാന്‍ സാധ്യതയുണ്ട്. പ്രീസീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയും ആണ് ഇതുവരെ നേടിയത്. അടുത്ത ആഴ്ച ഐ എസ് എല്ലിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെ ആണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടാന്‍ ഉള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →