സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടി,തോമസ് ഐസക്ക് ചെയ്തത് ഗുരുതര ചട്ടലംഘനം -രമേശ് ചെന്നിത്തല

കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണെന്നും നിയമസഭയില്‍ വെയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയുടെ മേശപ്പുറത്ത് പോലും വയ്ക്കാത്ത റിപ്പോര്‍ട്ട് എവിടെനിന്നാണ് ധനകാര്യ മന്ത്രിക്ക് ലഭിച്ചത് എന്നു ചോദിച്ച ചെന്നിത്തല തോമസ് ഐസക്കിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

സാധാരണ ഗതിയില്‍ സിഎജിയുടെ കണ്ടെത്തലുകള്‍ പാരഗ്രാഫായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നല്‍കാറുണ്ട്അവര്‍ അതിന് മറുപടി നല്‍കാറുണ്ട്. ആ നടപടികള്‍ പരിശോധിച്ച്‌ ചര്‍ച്ചകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കി അവസാനം അത് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമ്ബോഴാണ് പൊതുജനത്തെ അറിയിക്കുന്നത്.ഡിപ്പാര്‍ട്ട്‌മെന്റിന് കൊടുത്ത പാരഗ്രാഫായിരിക്കാം അദ്ദേഹം കണ്ടിട്ടുള്ളത് എന്നും ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →