ടെറസിൽ നിന്ന് വീണ് രണ്ടു വയസുകാരൻ മരിച്ചു

മലപ്പുറം: വാടക ക്വാർട്ടേഴ്സിൻ്റെ രണ്ടാം നി​ല​യി​ലെ സി​റ്റൗ​ട്ടി​ല്‍​ നി​ന്ന്​ വീ​ണ് ര​ണ്ട്​ വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു. പൂക്കോട്ടുംപാടം താ​ഴേ ചു​ള്ളി​യോ​ട് കോ​മു​ള്ളി
ന​സ്‌​റി​ന്‍ ബാ​ബു-​മു​ഹ്‌​സി​ന ദ​മ്പതി​ക​ളു​ടെ മ​ക​ന്‍ അ​സ്‌​ല​മാ​ണ് മ​രി​ച്ച​ത്.

11-11-2020 ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ക​രു​ളാ​യി പി​ലാ​ക്ക​ല്‍ മു​ക്കം ക​ട​വി​ന് സ​മീ​പ​ത്തെ വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ബ​ന്ധു​ക്ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ടം. മാ​തൃ​സ​ഹോ​ദ​രൻ്റെ വീ​ട്ടി​ലേ​ക്ക് വി​രു​ന്ന്​ വ​ന്ന​താ​യി​രു​ന്നു.

ഉ​ട​ന്‍ നി​ല​മ്പൂര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലും തുടർന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എത്തിച്ചു. എങ്കിലും രാ​ത്രി​യോ​ടെ മ​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →