റാഷിദ് ഖമീസിനെ വലയിലാക്കാൻ എൻഐഎ ദുബായിലേക്ക് . യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ ഇല്ലാതായി ദുബായ് സർക്കാർ

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെ റാഷിദ് ഖമീസ് അലിക്കെതിരെ നടപടിയുമായി ദുബായ് സര്‍ക്കാര്‍. റാഷിദ് ഖമീസിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും റദ്ദാക്കിയെന്നും നയതന്ത്ര ഐഡി കാര്‍ഡ് തിരിച്ചെടുത്തെന്നും കേരളത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തെ യുഎഇ വിദേശകാര്യ വകുപ്പ് അറിയിച്ചു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചതിനു പിന്നാലെ ദുബായിലേക്കു രക്ഷപെട്ടതാണ് റാഷിദ് ഖമീസ്. നയതന്ത്ര പരിരക്ഷ ഇല്ലാതായതോടെ എന്‍ഐഎ ഇയാളെ കസ്റ്റഡിയിലെടുക്കാനായി ദുബായിലേക്കു യാത്ര തിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →