എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ “. സീ ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പൂർണമായും ഒരു നടനെ മാത്രം വെച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ “18+” മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം-ദേവൻ മോഹൻ, എഡിറ്റിങ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ, ഗാനരചന -ഭാവന സത്യകുമാർ, ആർട്ടസ്- അരുൺ മോഹൻ, സ്റ്റില്‍സ്-രാഗൂട്ടി, പരസ്യകല-നിഥിന്, പ്രൊഡക്ഷൻ കൺസൾട്ടന്റ്-ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

