മലപ്പുറം : മലപ്പുറം തിരൂരിൽ 5 മാസം ഗർഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുല്ലൂര് വൈരങ്കോട് റോഡിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തിരൂർ അന്നാര സ്വദേശി തസ്നി, മകൾ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തസ്നി എഴുന്നേറ്റുപോയി അവിടെനിന്നും കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഇരുമ്പ് മറയുള്ള കിണർ തുറന്നു കിടക്കുന്നത് കണ്ടു. സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പോലീസുകാരും ഫയർഫോഴ്സുകാരും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി ബന്ധുക്കൾ പറയുന്നു. മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റി കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടം നടത്തും.