ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് വേള്‍ഡ് ഇന്‍ഈക്വാലിറ്റി ലാബ് റിപ്പോര്‍ട്ട്.1990 കളിലും 2000 കളുടെ തുടക്കത്തിലും ഇന്ത്യയിലും ചൈനയിലും അസമത്വം ഗണ്യമായി ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈന സ്ഥിരതയുടെ പാതയിലേക്ക് മാറിയെങ്കിലും ഇന്ത്യയില്‍ ഇത് മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990ല്‍ ചൈനയില്‍, ഒരു ശതമാനം വരുന്ന സമ്പന്നര്‍ ദേശീയ വരുമാനത്തിന്റെ എട്ട് ശതമാനം കൈവശപ്പെടുത്തിയിരുന്നു. ഇത് 2019ല്‍ എത്തിയപ്പോള്‍ 14 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഇന്ത്യയില്‍ 1990ല്‍ 11 ശതമാനവും 2019ല്‍ 21 ശതമാനവുമാണ് സമ്പന്നര്‍ കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.രാജ്യത്തെ ഏറ്റവും ധനികരായ 10 ശതമാനം ആളുകളുടെ കൈയിലാണു രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 80.7 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കൈയില്‍ എണ്‍പതുകളില്‍ ഉണ്ടായിരുന്നത് കേവലം ആറു ശതമാനം സ്വത്താണെങ്കില്‍, 2015 ആയപ്പോഴേക്കും രാജ്യത്തെ സമ്പത്തിന്റെ 20 ശതമാനമായി അതു വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.
ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
