തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ യുഡിഎഫും രംഗത്ത്. കോര്‍പ്പറേഷനിലെ എല്ലാവാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ 10-11-2020 ചൊവ്വാഴ്ച പ്രഖ്യാപിക്കും. 09-11-2020 തിങ്കളാഴ്ച രാത്രിയോടെ ഘടക കക്ഷികളുടേതുള്‍പ്പടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. 10.11.2010 ന് അന്തിമ പട്ടിക പ്രഖ്യാപിക്കും. ഘടക കക്ഷികളുമായുളള ചര്‍ച്ചനീണ്ടുപോയിരുന്നു. സീറ്റുകള്‍ വച്ചുമാറുന്നതാണ് പ്രധാന വഷയം. മുസ്ലീം ലീഗ് പതിവായി തോല്‍ക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കമെന്ന് കോണ്‍ഗ്രസിന്‍റെ ആവശ്യത്തോടുളള ലീഗിന്‍റെ വിസമ്മതമായിരുന്നു പ്രധാന കാരണം.
ആറ്റിപ്രക്കു പകരം ജയസാധ്യതയുളള മറ്റൊരു വാര്‍ഡ് വേണമെന്ന് ആര്‍എസ്‌പിയും, തൈക്കാട് മാറ്റി നല്‍കണമെന്ന് സിഎംപിയും ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) ന് വലിയവിള നല്‍കി. പകരം കഴിഞ്ഞ തവണ മത്സരിച്ച മേലാങ്കോട് കോണ്‍ഗ്രസിന് വിട്ടുനല്‍കി. 6 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് (എം) പിജെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പൂന്തുറ വാര്‍ഡിന്റെ കാര്യത്തില്‍ മാത്രമാണ് ഇതുവരെ ധാരണയായത്. 3 വാര്‍ഡുകള്‍ ചോദിച്ച ജനതാ ദളിന്റെ(യു)കാര്യത്തിലും ധാരണയായില്ല.
സിപിഎം 70 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തീരുമാനമാകാനുളള 6 വാര്‍ഡുകളില്‍ ചിലത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം രണ്ടാം ഘട്ടസ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പത്രികാ സമര്‍പ്പണം വ്യാഴാഴ്‌ച മുതല്‍ ആരംഭിക്കും.

