ലക്നൗ: മഥുര ക്ഷേത്രത്തിനുള്ളില്‍ കടന്ന് നിസ്‌ക്കരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സാധ്വി പ്രാച്ചി. ഹനുമാന്‍ പ്രഭുവിന്റെ സന്നിധിയില്‍ മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തങ്ങള്‍ക്ക് അവരുടെ പള്ളികളില്‍ ദേവനെ സ്ഥാപിച്ച് പ്രര്‍ത്ഥിക്കണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിച്ച രണ്ട് പേര്‍ക്കെതിരെ നേരത്തെ തന്നെ കേസ് എടുത്തിരുന്നു. നിസ്‌ക്കാരം മൊബൈലില്‍ പകര്‍ത്തിയ രണ്ട് പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം എന്ന നിഗമനത്തിലാണ് യുപി സര്‍ക്കാര്‍.
ഫൈസല്‍ ഖാന്‍, മുഹമ്മദ് ചന്ദ് എന്നിവരാണ് മഥുരയിലെ നന്ദഗോണ്‍ പ്രദേശത്തെ നന്ദ ബാബ മന്ദിറില്‍ നിസ്‌ക്കരിച്ചത്. വ്യാജ പേരിലാണ് ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇരുവരും ക്ഷേത്ര വളപ്പിനുള്ളില്‍ നിസ്‌ക്കരിക്കുകയായിരുന്നു. മുകേഷ് ഗോസ്വാമി, ശിവാരി ഗോസ്വാമി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൈസല്‍ ഖാനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-എ, 295, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫൈസല്‍ ഖാനെതിരെ പോലീസ് കേസ് എടുത്തത്. ഇയാള്‍ക്കൊപ്പം നിസ്‌ക്കരിച്ച മുഹമ്മദ് ചന്ദിനായുള്ള അന്വേഷണം തുടരുകയാണ്.