590 രൂപ റീഫണ്ട് ചെയ്ത് കിട്ടാന്‍ ശ്രമിച്ച യുവതി സൈബര്‍ തട്ടിപ്പിനിരയായി, നഷ്ടമായത് 30000 രൂപ

മുംബൈ: പകര്‍ച്ചവ്യാധി നേരിടുന്ന സമയങ്ങളില്‍ പോലും സൈബര്‍ മാഫിയകള്‍ ആളുകളെ വഞ്ചിക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും കാണിക്കുന്നിലെന്ന് വ്യക്തമാക്കി രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഇന്നലെ(9-11-2020) 28കാരിയായ മുംബൈ യുവതിയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. സപ്തംബര്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അപ്രൂവല്‍ ആയിട്ടുണ്ടെന്നും അത് വാങ്ങണമെന്നും നിര്‍ദേശിച്ച് ഒരു കോള്‍ യുവതിയ്ക്ക് ലഭിച്ചു. കാര്‍ഡിന് യുവതി അപേക്ഷ നല്‍കിയിരുന്നില്ല. പിന്നാലെ കാര്‍ഡിനായി, 590 രൂപ അവളുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിച്ചു. ഇതോടെ പരാതിയുമായി യുവതി ബാങ്കിലെത്തി. പിന്‍വലിച്ച പണം തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കി.

തുടര്‍ന്ന് ദില്ലിയിലെ ഒരു സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ എന്ന് അവകാശപ്പെടുന്ന ഒരാള്‍ വിളിക്കുകയും 590 രൂപയുടെ റീഫണ്ടിനെക്കുറിച്ച് യുവതിയോട് സംസാരിക്കുകയും ചെയ്തു. ഇയാള്‍ യുവതിയ്ക്ക് ഒരു ലിങ്ക് അയച്ച് അവളുടെ കാര്‍ഡ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെട്ടു. ആദ്യം യുവതി തയ്യാറായില്ലെങ്കിലും പണം റീഫണ്ട് ചെയ്ത് ലഭിക്കാനായി വിശദാംശങ്ങള്‍ പൂരിപ്പിച്ച് നല്‍കി. പിന്നാലെ ഫോണില്‍ ലഭിച്ച മൂന്ന് ഒടിപികള്‍ ബാങ്ക് മാനേജരെന്ന് പറഞ്ഞ് വിളിച്ച വ്യക്തിയ്ക്ക് നല്‍കി. അതോടെ അക്കൗണ്ടില്‍ നിന്ന് 30,000 രൂപ നഷ്ടമാവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →