2025 ഓടെ മുഴുവൻ സമയവും ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാറെന്ന് ഡൽഹി ജലവിഭവമന്ത്രി സത്യേന്ദർ കുമാർ ജെയിൻ

ന്യൂഡൽഹി: എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്നതും എല്ലാവർക്കുമായി വെള്ളം സംരക്ഷിക്കുക എന്നതും ഡൽഹി സർക്കാറിൻ്റെ പ്രധാന ലക്ഷ്യമാണെന്ന് ഡൽഹി ജലവിഭവമന്ത്രി സത്യേന്ദർ കുമാർ ജെയിൻ പറഞ്ഞു. ശനിയാഴ്ച (07/11/2020) ഒരു വെർച്വൽ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശുദ്ധമായ കുടിവെള്ള വിതരണം എന്ന ലക്ഷ്യം നേടിക്കഴിഞ്ഞാൽ ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് ഗണ്യമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

“ധാരാളം രോഗങ്ങൾ ജലജന്യമാണ്, എല്ലാ ഡൽഹി നിവാസികൾക്കും ശുദ്ധമായ വെള്ളം നൽകുകയെന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാരിനു കഴിഞ്ഞാൽ, പല രോഗങ്ങളും ഇല്ലാതാകും, അതിനാൽ തന്നെ സർക്കാരിൻറെ ചിലവു കുറയ്ക്കാനും ഇത് സഹായകമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“മൂന്നുമാസത്തെ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം തടാകങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒഴുകുന്നു. നമ്മൾ വീടുകൾക്ക് നൽകുന്ന വെള്ളം റീസൈക്കിൾ ചെയ്യുന്നുവെന്ന് കരുതുക, അപ്പോൾ ഉപഭോഗത്തിന് ലഭ്യമായ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കും. ദില്ലിയിലെ എല്ലാ വൃത്തിഹീനമായ കനാലുകളും വൃത്തിയാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു”അദ്ദേഹം പറഞ്ഞു.

യമുന നദിയുടെ ശുദ്ധീകരണത്തിന് ആവശ്യമായ എല്ലാ നടപടികളും ഡൽഹി സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അടുത്ത 3-4 വർഷത്തിനുള്ളിൽ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →