സ്ത്രീയ്ക്ക് വേശ്യയെന്ന് നിര്‍വചനം: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിരുത്തി ഓക്സ്ഫോര്‍ഡ് നിഘണ്ടു

ലണ്ടന്‍: സ്ത്രീയെന്ന വാക്കിന് നല്‍കിയ നിര്‍വചനങ്ങളില്‍ മാറ്റം വരുത്തി ഓക്സ്ഫോര്‍ഡ് നിഘണ്ടു. അപകീര്‍ത്തികരമായ അര്‍ത്ഥങ്ങള്‍ ഒഴിവാക്കിയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് നിഘണ്ടുവില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബിച്ച്, ബിന്റ്, വെഞ്ച് എന്നീ പര്യായങ്ങള്‍ നിഘണ്ടുവില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. 2019ലാണ് സ്ത്രീ സംഘടനകള്‍ ഹര്‍ജി നല്‍കിയത്. പുതിയ നിര്‍വചനത്തില്‍ അപകീര്‍ത്തികരം, കുറ്റകരം എന്നിങ്ങനെ പദങ്ങള്‍ക്ക് തരംതിരിച്ച് നല്‍കിയിട്ടുണ്ട്.

ബിച്ച് സ്ത്രീയുടെ പര്യായമല്ല. ഒരു സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഇത് വളരെ സങ്കടകരമാണ്. ലിംഗപരമായ വേര്‍തിരിവ് കാണിക്കുന്നതാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിമന്‍സ് എയ്ഡും ഓക്സ്ഫോര്‍ഡിന് കത്തെഴുതിയിരുന്നു. സ്ത്രീയ്ക്ക് ഭാര്യയും കാമുകിയും സുഹൃത്തും ആകാമെന്നാണ് ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലെ പുതിയ നിര്‍വചനത്തിലുള്ളത്.സ്ത്രീകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് അനുബന്ധ നിബന്ധനകളും വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →