മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ
എം സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശനിയാഴ്ച (07/11/2020) വൈകിട്ടു തന്നെ അറസ്റ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 15 കോടിയുടെ തട്ടിപ്പ് നടന്നെന്നും ഇതിനുള്ള തെളിവ് കിട്ടിയെന്നും ക്രൈംബ്രാഞ്ച് എഎസ്പി പി വിവേക് മാധ്യമങ്ങളോടു പറഞ്ഞു.
കൂട്ടുപ്രതി പൂക്കോയ തങ്ങളെയും അറസ്റ്റു ചെയ്യും.

ശനിയാഴ്ച (07/11/2020) രാവിലെ മുതലാണ് കാസർകോട് എസ് പി ഓഫീസിൽ വിളിച്ചു വരുത്തി കമറുദ്ദീനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളുടെ എണ്ണം 109 ആണ്. വഞ്ചിക്കപ്പെട്ടവർ മഹാഭൂരിപക്ഷവും മുസ്ലീം ലീഗ് അണികളും അനുഭാവികളുമായിരുന്നു. ഏറെക്കുറേ ലീഗും കോൺഗ്രസ്സും കമറുദ്ദീനെ കൈവിട്ടിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീഗിനും യു ഡി എഫിനാകെയും വലിയ ക്ഷീണമാണ് എം എൽ എ യുടെ അറസ്റ്റ് നടന്നാൽ ഉണ്ടാകാൻ പോകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →