ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് ആര്‍ ശങ്കര്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക്

തിരുവനന്തപുരം: നാലാമത് ആര്‍.ശങ്കര്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. സമകാലീന രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യവും പൊതുപ്രവര്‍ത്തന രംഗത്തെ മികവും ആണ് രമേശ് ചെന്നിത്തലയെ അവാര്‍ഡിനര്‍ഹനാക്കിയത്. ശങ്കറിന്‍റെ ചരമദിനമായ നവംബര്‍ 7ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.

50001 രൂപയും പ്രശസ്തി പത്രവും മെമൊന്‍റോയും അടങ്ങുന്നതാണ് അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, ഡോ.എം.ആര്‍ തമ്പാന്‍,ഡോ. വിളക്കുടി രാജേന്ദ്രന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ .ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, എംഎം. ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അന്ന് രാവിലെ പാളയം ആര്‍.ശങ്കര്‍ സ്‌ക്വയറിലുളള പ്രതിമയില്‍പുഷ്പ്പാര്‍ച്ചന നടത്തുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി ശരത് ചന്ദ്ര പ്രസാദ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →