പോലീസ് ക്യാന്റീനില്‍ ആക്രമണം, പോലീസുകാരനും ജീവനക്കാരനും മര്‍ദ്ദനമേറ്റു

നെടുംകണ്ടം: പോലീസ് ക്യാന്റീനില്‍ ഭക്ഷണം നല്‍കാന്‍ താമസിച്ചതിന്‍റെ പേരില്‍ ജീവനക്കാര്‍ക്കുനേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ഇടുക്കി നെടുംകണ്ടത്താണ് സംഭവം. ആക്രമണത്തില്‍ ജീവനക്കാരനും പോലീസുകാരനും പരിക്കേറ്റു. തൂക്കുപാലം വെട്ടത്ത് തോമസ് ,പ്രകാശ്ഗ്രാം സ്വദേശികളായ പാറയില്‍ ആന്‍റണി, കന്നയില്‍ ബിജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്.

നെടുംകണ്ടം പോലീസ് സ്‌റ്റേഷനിലെ ക്യാന്റീനില്‍ സമീപത്തെ തടിമില്ലില്‍ ജോലിചെയ്യുന്ന 6 പേര്‍ വ്യാഴായ്ച(5/11/2020) ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ക്യാന്റീനില്‍ നിയന്ത്രിതമായാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. കൂടുതലായി എത്തുന്നവരെ പുറത്തുനിര്‍ത്തിയശേഷം ആളുകള്‍ കുറയുന്നതനുസര്ച്ച് അകത്ത് പ്രവേശിപ്പിച്ച് ഭക്ഷണം നല്‍കി വരികയായിരുന്നു.

ജീവനക്കാര്‍ കുറവായിരുന്നതിനാല്‍ വിളമ്പുന്നതും താമസിച്ചു. അര മണിക്കൂറോളം ഇരുന്നിട്ടും ഭക്ഷണം ലഭിക്കാതെ വന്നപ്പോള്‍ പ്രകോപിതരായ മൂന്നുപേര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ക്യാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സിവില്‍ പോലീസ് ഉദ്യേഗസ്ഥന്‍ പ്രദീപ്കുമാറിനും മര്‍ദ്ദനനേറ്റു.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ്കാരനെ മര്‍ദ്ദിച്ചതിനും ക്യാന്റീനില്‍ കയറി അക്രമണം അഴിച്ചുവിട്ടതിനും പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →