തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുകേസിലെ പ്രതി മുഹമ്മദ് അനൂപിന്‍റെ ബാങ്ക് കാര്‍ഡ് പിടിച്ചത് ബിനീഷില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണെന്ന് ഇഡി. മരുതംകുഴിയിലെ വീട്ടില്‍ നിന്നാണ് കാര്‍ഡ് പിടച്ചത്. അലമാരയുടെ ഡ്രായറിനുളളില്‍ കാര്‍ഡുണ്ടെന്ന് ബംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ ബിനീഷ് വെളിപ്പെടുത്തിയെന്നാണ് ഇഡി പറയുന്നത്.
ഈ വിവരത്തേതുടര്‍ന്നാണ് പരിശോധനയില്‍ കാര്‍ഡ് കണ്ടെടുത്തത്. 5.17 കോടിയുടെ ഇടപാടുകളാണ് ബിനീഷും അനൂപും തമ്മിലുളളത്. മൂന്ന് ബാങ്കിലെ ഇടപാടുകളിലൂടെയാണ് ഇത്രയും പണം ഒഴുകിയത്. ഇതിലൊരു ബാങ്കിന്‍റെ കാര്‍ഡാണ് പിടിച്ചെടുത്തത്. കാര്‍ഡിലൂടെയുളള പണമിടപാടുകള്‍ എവിടെയൊക്കെയാണ് നടത്തിയതെന്നറിയാന്‍ ബാങ്കിന് നോട്ടീസ് നല്‍കിയട്ടുണ്ടെന്ന് ഇഡി പറഞ്ഞു.

