മംഗളൂരു: ബിജെപി നേതാവ് യോഗേഷ് വധക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിനയ് കുല്‍ക്കര്‍ണിയെ സിബിഐ അറസ്റ്റ് ചെയ്തു. ബലഗാവി ഹിന്‍ഡല്‍ഗ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. 10 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സിബിഐ സംഘം അദ്ദേഹത്തെ അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.
മൂന്നു ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുദിവസത്തെ കസ്റ്റഡി മാത്രമേ ജഡ്ജ് എച്ച് പഞ്ചാക്ഷരി അനുവദിച്ചുളളു. വെളളിയാഴ്ച രാവിലെ 11.30 മണിക്ക് കോടതിയില്‍ ഹാജരാക്കാന്‍ ജഡ്ജി നില്‍ദ്ദേശിച്ചിരുന്നു. കനത്ത സുരക്ഷയില്‍ കുല്‍ക്കര്‍ണിയെ ജയിലിലേക്ക് കൊണ്ടുപോയി 2016 ജൂണ്‍ 15നാണ് ഗൗഡ കൊല്ലപ്പെട്ടത്.

