ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാൽ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

പ്രതിയ്ക്കു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ട് എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹർജി തള്ളിയത്.

13 – 11-2020 മുതൽ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കോടതി ജയിലധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. ഈ ആവശ്യത്തിനായി പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →