ആകാശഗംഗയ്ക്കകത്തു തന്നെയുള്ള റേഡിയോ തരംഗങ്ങളുടെ സ്ഫോടനം തിരിച്ചറിഞ്ഞ് ഗവേഷകർ

മോൺട്രിയൽ : ഒരു ദശാബ്ദത്തിലേറെയായി, വിദൂര താരാപഥങ്ങളിൽ നടക്കുന്ന റേഡിയോ തരംഗങ്ങളുടെ നിഗൂഢവും ക്ഷണികവുമായ സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ജ്യോതിശാസ്ത്രജ്ഞർ.
അതിനിടയിലാണ് ശാസ്ത്രജ്ഞർ നമ്മുടെ സ്വന്തം ക്ഷീരപഥത്തിലെ ആദ്യത്തെ റേഡിയോ സ്ഫോടനത്തെയും അതിന്റെ ഉദ്ഭവസ്ഥാനത്തെയും തിരിച്ചറിഞ്ഞത്. ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെ ഒരു ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നുമാണ് അത് വന്നത്. 2020 ഏപ്രിൽ 28 നായിരുന്നു ഒരു മില്ലിസെക്കൻറ് മാത്രം ദൈർഘ്യമുളള റേഡിയോ തരംഗ സ്ഫോടനം.

വേഗതയേറിയ റേഡിയോ പൊട്ടിത്തെറികൾ കാന്തികമായ ന്യൂട്രോൺ നക്ഷത്രങ്ങളിലാണുണ്ടാകുന്നത്.

“നമ്മുടെ ഗാലക്സിയിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും തിളക്കമുള്ള റേഡിയോ പൊട്ടിത്തെറിയാണിത്,” കനേഡിയൻ ഹൈഡ്രജൻ തീവ്രത മാപ്പിംഗ് പരീക്ഷണത്തിനായുള്ള ‘കെം’ ഒബ്സർവേറ്ററിയിൽ പ്രവർത്തിക്കുന്ന മോൺ‌ട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ഡാനിയേൽ മിച്ചിലി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →